ചിതറിത്തെറിച്ചവ,ചില്ലല്ല


ജീവിതത്തില്‍ നിരവധി തവണ മാറ്റങ്ങള്‍ക്ക് വിധേയരാകുന്നവരാണ് മനുഷ്യര്‍. ചിലത് ഒരുപക്ഷെ,ഹൃദയഭേദകമായിരിക്കാം. എങ്കില്‍ മറ്റു ചിലത് നമ്മെ സന്തോഷിക്കുന്നു. സന്തോഷദായകമായ ഓര്‍മ്മകള്‍ പ്രചോദനങ്ങളായി വര്‍ത്തിക്കേണ്ടവയാണ്. പക്ഷെ, ജീവിതത്തിന്റെ തിരക്കുപിടിച്ച ഓട്ടത്തിനിടയില്‍ പലരും ആ മാറ്റങ്ങള്‍ ശാശ്വതമെന്ന് ധരിക്കുകയും പില്‍ക്കാല ജീവിതത്തെ പൂര്‍ണ്ണമായി നിര്‍ജ്ജീവമാക്കുകയും ചെയ്യുന്നു. ഇതേ പ്രതിഭാസം സങ്കടകരമായ മാറ്റങ്ങളുണ്ടാവുന്നവരിലില്ല എന്നല്ല, ഒരുപരിധി വരെ മിക്കപേരും അതിനെ മറികടക്കാന്‍ ശ്രമിക്കാറുണ്ടെന്നാണ് അനുഭവം. അത്തരത്തില്‍ ഏത് തരം അനുഭവങ്ങളുടെയും പില്‍ക്കാല അനുരണനങ്ങളെ മാറ്റിയെഴുതുന്നതില്‍ ഒരു പങ്ക് മനുഷ്യരുടെ തീരുമാനങ്ങള്‍ക്കാണ്. അശുഭ മാറ്റങ്ങളെ മാറ്റാന്‍ തീരുമാനിച്ചുറപ്പിച്ച് മാറ്റങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് മാറ്റങ്ങളുണ്ടാക്കപ്പെടുന്നത്. "Indeed, Allah will not change the condition of a people until they change what is in themselves". (വി.ഖു 13:11)